വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന​ത് 900 ട്രോ​ഫി​ക​ൾ
Wednesday, November 20, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​രി​ൽ ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന​ത് 900 ട്രോ​ഫി​ക​ൾ.

വി​ജ​യി​ക​ൾ​ക്ക് 21 ഓ​വ​റോ​ൾ ട്രോ​ഫി​ക​ളും ന​ൽ​കും. 21 ഓ​വ​റോ​ൾ ട്രോ​ഫി​ക​ൾ​ക്ക് പു​റ​മെ 900 വ്യ​ക്തി​ക​ത ട്രോ​ഫി​ക​ളാ​ണ് മേ​ലാ​റ്റൂ​ർ ആ​ർ​എം ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ക​ലോ​ത്സ​വ സം​ഘാ​ട​ക​രും അ​ധ്യാ​പ​ക​രും ഒ​ന്നി​ച്ചി​റ​ങ്ങി 900 വ്യ​ക്തി​ഗ​ത ട്രാ​ഫി​ക​ൾ​ക്ക് സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ട്രോ​ഫി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത്ത് പ്ര​സാ​ദി​ന്‍റ​യും ക​ണ്‍​വീ​ന​ർ പി.​ടി.​പ്ര​ദീ​പി​ന്‍റ​യും നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തോ​ളം അ​ധ്യാ​പ​ക​രാ​ണ് ട്രോ​ഫി​ക​ൾ എ​ത്തി​ച്ച​ത്. അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം, സം​സ്കൃ​തോ​ത്സ​വം, ജ​ന​ൽ, ഓ​വ​റോ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്ക് 21 ഓ​വ​റോ​ൾ ട്രോ​ഫി​ക​ളും ന​ൽ​കും.