3.81 ല​ക്ഷം ക​ടാ​ശ്വാ​സം ന​ൽ​കാ​ൻ ശി​പാ​ർ​ശ
Friday, November 22, 2019 12:44 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ തി​രൂ​രി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു 3,81,354 രൂ​പ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് പി. ​എ​സ്. ഗോ​പി​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രൂ​ർ മു​ൻ​സി​പ്പ​ൽ സാം​സ്കാ​രി​ക സ​മു​ച്ച​യം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ പൊ​ന്നാ​നി, അ​ഴി​ഞ്ഞ​ലം ശാ​ഖ, മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ ഓ​ഫീ​സ്, മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ തി​രൂ​ർ സാ​യാ​ഹ്ന ശാ​ഖ, അ​രി​യ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, പ​ര​പ്പ​ന​ങ്ങാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്.
2008 ഡി​സം​ബ​ർ 31 വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്ക് ക​ടാ​ശ്വാ​സം പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തെ​ളി​വെ​ടു​പ്പി​ൽ നോ​ട്ടീ​സ് കൈ​പ്പ​റ്റി ഹാ​ജ​രാ​യ 64 കേ​സു​ക​ൾ സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ച്ചു. ഇ​രു​ക​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ നാ​ല് കേ​സു​ക​ൾ മാ​റ്റി വ​ച്ചു. ക​ന​റാ ബാ​ങ്ക് ആ​ന​ങ്ങാ​ടി ശാ​ഖ​യി​ൽ നി​ന്നെ​ടു​ത്ത 25,000 രൂ​പ​യു​ടെ വാ​യ്പ കാ​ല​ഹ​ര​ണ നി​യ​മം അ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന​തി​നാ​ൽ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​വു​ന്ന​ത​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ വാ​യ്പ തീ​ർ​പ്പാ​ക്കാ​ൻ ബാ​ങ്കി​ന് നി​ർ​ദേ​ശം ന​ൽ​കി.
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യി​ൽ ബാ​ങ്ക് പ്ര​തി​നി​ധി ബോ​ധി​പ്പി​ക്കു​ന്ന​തി​ലും നേ​ര​ത്തെ ക​മ്മീ​ഷ​ൻ മു​ന്പാ​കെ സ​മ​ർ​പ്പി​ച്ച​തി​ലും തി​രി​ച്ച​ട​വി​ൽ പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​മു​ള്ള​താ​യി ക​ണ്ട​തി​നാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​രു​ക​ക്ഷി​ക​ൾ​ക്കും സ​മ​യം അ​നു​വ​ദി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ എ​ടു​ത്ത വാ​യ്പ​ക​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നാ​ൽ വാ​യ്പ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ബാ​ധ്യ​ത​യി​ല്ല​തി​നാ​ൽ ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കാ​ൻ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ടെ​ന്ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു. അ​ത​നു​സ​രി​ച്ച് കാ​ല​ഹ​ര​ണ​പ്പെ​ട്ട​ത​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ര​ണ്ടാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ടാ​ശ്വാ​സ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പി​ക്കു​ന്ന​തി​ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്പ സം​ബ​ന്ധി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ സ​ഹി​തം അ​ദാ​ല​ത്തി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.
ക​മ്മീ​ഷ​ൻ അം​ഗം കൂ​ട്ടാ​യി ബ​ഷീ​ർ, കെ.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളു​ടെ​യും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ക​ടാ​ശ്വാ​സ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ഹാ​ജ​രാ​യി.