വാ​യ്പാ മൊ​റട്ടോ​റി​യ​ത്തി​നു​ള്ള അ​പേ​ക്ഷ 25 വ​രെ ന​ൽ​കാം
Friday, November 22, 2019 12:45 AM IST
മ​ല​പ്പു​റം: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് വാ​യ്പാ മൊ​റട്ടോ​റി​യ​ത്തി​നാ​യു​ള്ള അ​പേ​ക്ഷ 25 വ​രെ ബാ​ങ്കു​ക​ളി​ൽ ന​ൽ​കാ​മെ​ന്നു ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. സാ​ന്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബാ​ങ്കു​ക​ളെ സ​മീ​പി​ക്കു​ന്ന​വ​രോ​ട് മ​നു​ഷ്യ​ത്വ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​ത്തി​നു ശേ​ഷ​മു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ള​യ ബാ​ധി​ത​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് സ​ഹാ​യ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് പ​റ​ഞ്ഞു. ഡി​സം​ബ​ർ ഏ​ഴി​ന് നി​ല​ന്പൂ​രി​ൽ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ മേ​ള​യി​ൽ ബാ​ങ്കു​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ൽ
വ​ർ​ധ​ന

ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന​വു​ള്ള​താ​യി അ​വ​ലോ​ക​ന സ​മി​തി. 35705 കോ​ടി രൂ​പ​യാ​ണ് നി​ക്ഷേ​പ​മാ​യി ബാ​ങ്കു​ക​ളി​ലു​ള്ള​ത്. മാ​ർ​ച്ചി​ൽ നി​ന്ന് 1461 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.
പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ലും വ​ർ​ധ​ന​ഉ​ണ്ടാ​യി​ട്ടു​ണ്ട്. 11307 കോ​ടി രൂ​പ​യാ​ണ് പ്ര​വാ​സി നി​ക്ഷേ​പം. 693 കോ​ടി രൂ​പ​യാ​ണ് പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ലെ വ​ർ​ധ​ന​വ്.
5808 കോ​ടി രൂ​പ വാ​യ്പ ന​ൽ​കി. മു​ൻ​ഗ​ണ​ന മേ​ഖ​ല​യി​ൽ 4249 കോ​ടി രൂ​പ​യാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ൽ​കി​യ​ത് 2846 കോ​ടി​യും.​
മ​ല​പ്പു​റം മ​ഹേ​ന്ദ്ര​പു​രി ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ലീ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ പി.​ജി.​ഹ​രി​ദാ​സ്, കന​റാ ബാ​ങ്ക് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ എം.​സു​രേ​ഷ് കു​മാ​ർ, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ ടി.​പി.​കു​ഞ്ഞി​രാ​മ​ൻ, ന​ബാ​ർ​ഡ് ഡി​ഡി​എം ജെ​യിം​സ് പി.​ജോ​ർ​ജ്, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.