ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു അ​ഴു​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു
Friday, November 22, 2019 12:45 AM IST
മ​ല​പ്പു​റം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ്് ക​മ്മീ​ഷ​ണ​ർ ജി. ​ജ​യ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​പ്പു​റ​ത്തെ​യും മ​ങ്ക​ട​യി​ലെ​യും ഹോ​ട്ട​ലു​ക​ളി​ൽ വ്യാ​പ​ക​മാ​യ നി​യ​മ ലം​ഘ​നം ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു പൂ​ട്ടു​ക​യും അ​ഴു​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ്് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ​മാ​രാ​യ ദി​വ്യ ദി​നേ​ഷ്, ആ​ർ.​ഹേ​മ, കെ.​ജി ര​മി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.