ത​ട​വു​കാ​ർ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​നം
Saturday, November 23, 2019 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്ക് മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സോ​പ്പ്, ഡി​റ്റ​ർ​ജ​ന്‍റ്് ഉ​ത്പ​ന്ന​ങ്ങ​ൾ എന്നിവ നി​ർ​മി​ക്കാന്‌ പ​ള്ളി​ക്ക​ൽ ഗ്ലെ​യ്സ് പ്രൊ​ഡ​ക്ട് ഡെ​വ​ല​പ്മെ​ന്‍റി​നു കീ​ഴി​ലെ സീ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജ​യി​ൽ സൂ​പ്ര​ണ്ട് റ​ഷീ​ദ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി​ബി, മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ മൃ​ദു​ല എ​ന്നി​വ​ർ പ്രസംഗിച്ചു. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ക്കി​യ​വ​ർ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഖാ​ദി വി​പ​ണ​ന ശാ​ല തു​റ​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ആ​ന​മ​ങ്ങാ​ട് ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ വി​പ​ണ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​ജ​റു​മ്മ, ഖാ​ദി ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ എ​സ്.​കൃ​ഷ്ണ, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ലൈ​ല, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ പീ​താം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​പ​ണ​ശാ​ല നി​ർ​മി​ച്ച​ത്.