വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​രു​ത്: മ​ന്ത്രി
Saturday, November 23, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ​യും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള വ​സ​തി​ക​ളു​ടെ​യും കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു. നി​യ​മ​ത്തി​ന്‍റെ പ​ഴു​തു​ക​ൾ ക​ണ്ടെ​ത്തി സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തി​നു പ​ക​രം മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കു സേ​വ​നം ഒ​രു​ക്കു​ന്ന​തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം പൊ​തു​ജ​ന സേ​വ​ന​ത്തി​ൽ ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി, ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ സി.​എ ല​ത, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ് അ​ഞ്ജു, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കോ​ട്ടി​ൽ സ​ഹീ​ദ, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ല​ക്ഷ്മി ദേ​വി, വാ​ർ​ഡ് മെം​ബ​ർ പി.​പി സു​ധീ​ർ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​ർ കെ.​എം മ​നോ​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.