സൂ​ര്യ​ഗ്ര​ഹ​ണം: പ​ഠ​നത്തിന് മു​ന്നൊ​രു​ക്കം ന​ട​ത്തി
Saturday, November 23, 2019 12:51 AM IST
നി​ല​ന്പൂ​ർ: ഡി​സം​ബ​ർ 26ന് ​ന​ട​ക്കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണ​ത്തെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ച​ക്കാ​ല​ക്കു​ത്ത് എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ ന​ട​ത്തി.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണ​ട നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ന​ട​ന്നു. നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് മ​ന്നം സ്മാ​ര​ക എ​ൻ​എ​സ്എ​സ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ല ക​മ്മ​റ്റി​യം​ഗം സി. ​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല അ​മേ​ച്വ​ർ ആ​സ്ട്രോ​ണ​മേ​ഴ്സ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ ക്ലാ​സെ​ടു​ത്തു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​അ​നി​ത, എ​സ്എം​സി ചെ​യ​ർ​മാ​ൻ പി. ​പ്ര​ദീ​പ്, സ്കൂ​ൾ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​വേ​ണു, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ ന​വാ​സ്, ജോ​യ് പി. ​ജോ​ണ്‍, ര​ഘു​റാം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.