ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ക്കും, പ്ര​തി​ഷേ​ധ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കും: സി​പി​എം
Thursday, December 5, 2019 12:32 AM IST
എ​ട​ക്ക​ര: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ത​ട്ടി​ക്കൂ​ട്ട് ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട​ക്ക​ര​യി​ൽ മ​നൂ​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കു​മെ​ന്ന് സി​പി​എം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി എ​ട​ക്ക​ര ടൗ​ണി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കു​ക. 2013-ലാ​ണ് കേ​ര​ള അ​ബ​ർ​ബ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും ഷോ​പ്പിം​ഗ് കോം​പ്ല​ക് നി​ർ​മാ​ണ​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച് കോ​ടി നാ​ൽ​പ്പ​ത് ല​ക്ഷം വാ​യ്പ​യെ​ടു​ത്ത​ത്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന അ​റു​പ​ത്തി​യ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും കോം​പ്ല​ക്സും ഈ​ടാ​യി ന​ൽ​കി​യാ​ണ് വാ​യ്പ​യെ​ടു​ത്ത​ത്.

കെ​ട്ടി​ട​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ഉ​പ​യോ​ഗി​ച്ച് വാ​യ്പ​യും പ​ലി​ശ​യും തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു വാ​യ്പ. എ​ന്നാ​ൽ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്തി​നാ​ൽ വ​രു​മാ​ന​മി​ല്ലാ​തെ വാ​യ്പ തി​രി​ച്ച​ട​വ് പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ളി​തു​വ​രെ വാ​യ്പ​യു​ടെ തി​രി​ച്ച​ട​വ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​ത്തി​യി​ട്ടു​ള്ള​ത്.
പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ട് വ​ക​മാ​റ്റി വാ​യ്പ തി​രി​ച്ച​ട​വ് ന​ട​ത്തു​ന്ന​തി​നാ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളു​ടെ വ​രു​മാ​നം പ​രി​ശോ​ധി​ച്ച ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി പ​ഞ്ചാ​യ​ത്ത് ഏ​ഴ് ല​ക്ഷം രൂ​പ​യി​ല​ധി​കം ക​ട​ത്തി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നും, രാ​ഹു​ൽ ഗാ​ന്ധി അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നും സി​പി​എം എ​തി​ര​ല്ല.

മ​റി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യ കു​ടി​വെ​ള്ളം, വൈ​ദ്യു​തി, ലി​ഫ്റ്റ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കാ​തെ​യും ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കോം​പ്ല​ക്സി​ന്‍റെ വാ​യ്പാ തി​രി​ച്ച​ട​വി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മെ​തി​രാ​ണ് പാ​ർ​ട്ടി.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ന​ട​ക്കു​ന്ന ഉ​ത്ഘാ​ട​ന പ​രി​പാ​ടി സി​പി​എം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി വൈ​കി​ട്ട് അ​ഞ്ചി​ന് മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു.​ഗി​രീ​ഷ്കു​മാ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​മോ​ഹ​ന​ൻ, എം.​കെ.​ച​ന്ദ്ര​ൻ, സോ​മ​ൻ പാ​ർ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.