ചാ​ലി​യാ​റി​ലെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു
Thursday, December 5, 2019 12:32 AM IST
നി​ല​ന്പൂ​ർ: മാ​ലി​ന്യ മു​ക്ത ചാ​ലി​യാ​ർ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യ​ശേ​ഖ​ര​ണം കെ​ട്ടി​കി​ട​ക്കു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കാ​ൻ ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് മൂ​ലേ​പ്പാ​ട​ത്തെ സം​ഭ​ര​ണ കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ഇ​തി​നാ​യി 16 ഹ​രി​ത​സേ​നാ അം​ഗ​ങ്ങ​ളെ​യും നി​യ​മി​ച്ചു. ഇ​വ​ർ വീ​ടു​ക​ളി​ൽ നി​ന്ന് ഓ​രോ മാ​സ​വും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കും. ഇ​ത് ഓ​രോ​ന്നാ​യി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് വേ​ർ​തി​രി​ക്കും.

ഒ​രു മാ​സ​ത്തേ​ക്ക് ഒ​രു കു​ടും​ബം 50 രൂ​പ ന​ൽ​കി​യാ​ൽ മ​തി. വ്യാ​പാ​രി​ക​ൾ 100 രൂ​പ ന​ൽ​ക​ണം. ക​ഴി​ഞ്ഞ ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷം കൃ​ത്യ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ഗ്രീ​ൻ വോ​യ്സ് എ​ന്ന ക​ന്പ​നി ക​യ​റ്റി പോ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി, മൊ​ട​വ​ണ്ണ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ന​ശി​ച്ച​തോ​ടെ എ​ല്ലാം മൂ​ലേ​പ്പാ​ട​ത്തെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​താ​യി ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. 12 ടാ​ക്ട​ർ വ​രെ ഒ​രു ദി​വ​സം പ്ര​ള​യ മാ​ലി​ന്യ​വു​മാ​യി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ലോ​ഡ് ക​യ​റ്റി പോ​യി. ഈ ​മാ​സ​ത്തോ​ടെ മു​ഴു​വ​നും ക​യ​റ്റി പോ​കു​മെ​ന്നും ഹ​രി​ത​സേ​നാം​ഗ​മാ​യ ഗ്രേ​സി പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴും ഹ​രി​ത​സേ​നാം​ഗ​ങ്ങ​ൾ​ക്ക് വേ​ത​ന​മാ​യി ക​ഴി​ഞ്ഞ മാ​സം ല​ഭി​ച്ച​ത് 2100 രൂ​പ​യി​ൽ താ​ഴെ. 16 പേ​ർ​ക്കു കൂ​ടി ആ​കെ ല​ഭി​ച്ച​ത്. 33,000 രൂ​പാ മാ​ത്രം. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ൽ നി​ന്നും മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്പോ​ൾ 50 രൂ​പ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ന​ൽ​കാ​ത്ത വീ​ടു​ക​ളും നി​ര​വ​ധി​യാ​ണ്. കൂ​ടാ​തെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​രെ വീ​ടു​ക​ളി​ലെ സ​ഞ്ചി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ.് ര​ണ്ട് വ​ർ​ഷം മു​ൻ​പ് സേ​വ​ന വ്യ​വ​സ്ഥ​യി​ൽ ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ൾ ആ​റു മാ​സം പ്ര​വൃ​ത്തി ന​ട​ത്തി.

തു​ട​ർ​ന്ന് ആ​റു മാ​സം ക​ന്പ​നി​ക്ക് കീ​ഴി​ലും. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലും ജോ​ലി ചെ​യ്തു വ​രു​ന്നു. വീ​ടു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന 50 രൂ​പ​യി​ൽ നി​ന്നും വേ​ണം വാ​ഹ​ന ചാ​ർ​ജ് ഇ​ന​ത്തി​ൽ മാ​സം തോ​റും 30,000 രൂ​പ ന​ൽ​കാ​ൻ. ഏ​റെ പ്ര​യാ​സം സ​ഹി​ച്ചാ​ണെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന മാ​തൃ​കാ​പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഹ​രി​ത​സേ​ന​യി​ലെ ജാ​ൻ​സി​യും പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് പ​ദ്ധ​തി​ക്ക് തു​ക ചി​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു.