ബോര്‌ഡ് യോ​ഗം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു
Thursday, December 5, 2019 12:35 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു. ക്ലീ​ൻ മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് ത​ന​ത് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​പ​ക്ഷം എ​തി​ർ​ത്തു. റി​വി​ഷ​ൻ ന​ട​ത്തേ​ണ്ട പ്ര​വൃത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മാ​ല്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത നി​റ​വു ക​ന്പ​നി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന തു​ക​യ്ക്ക് പു​റ​മെ വ​രു​ന്ന സം​ഖ്യ ശു​ചി​ത്വ​മി​ഷ​ൻ ഫ​ണ്ടും മാ​ലി​ന്യ മു​ക്ത പ​ഞ്ചാ​യ​ത്തി​ന് അനുവദിച്ച ഫ​ണ്ടും ബാ​ക്കി തു​ക ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും എ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു അ​ജ​ണ്ട.​എ​ന്നാ​ൽ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് തു​ക എ​ടു​ക്കു​ന്ന​തി​ൽ യോ​ജി​പ്പി​ല്ലെ​ന്ന് സി​പി​എം അം​ഗം എം.​ടി.​അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജ​നക്കു​റു​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നു ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം ബ​ഹ​ള​ത്തി​ൽ ക​ലാ​ശി​ച്ചു.