രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം: ക​രു​വാ​ര​കു​ണ്ടി​ൽ ക​ന​ത്ത സു​ര​ക്ഷ
Thursday, December 5, 2019 12:35 AM IST
ക​രു​വാ​ര​കു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രു​വാ​ര​ക്കു​ണ്ടി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എം​പി​യു​ടെ പേ​ർ​സ​ണ​ൽ പ്രൊ​ട്ട​ക‌്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്.

എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാനാ​ണ് രാ​ഹു​ൽ ഗാ​ന്ധി എം​പി ഇ​ന്നു ക​രു​വാ​ര​ക്കു​ണ്ടി​ൽ എ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്നും റോ​ഡ് മാ​ർ​ഗം രാ​വി​ലെ പ​ത്തി​ന്നാ​ണ് അ​ദ്ദേ​ഹം എ​ത്തു​ക.

രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ നി​ല​ന്പൂ​ർ പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ലെ പു​ന്ന​ക്കാ​ട് ചു​ങ്കം മു​ത​ൽ കി​ഴ​ക്കേ​ത​ല ബ​സ് സ്റ്റാ​ന്‍ഡ് വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും, ചി​റ​യ്ക്ക​ലി​ൽ നി​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലൂ​ടെ ഹൈ​സ്കൂ​ളി​ലെ​ക്കു​ള്ള വ​ഴി​യിലുംം, പി​ടി​ബി ഓ​ഡി​റ്റോ​റി​യം മു​ത​ൽ ഹൈ​സ്കൂ​ൾ വ​രെ​യു​ള്ള റോ​ഡി​ലും രാ​വി​ലെ എ​ട്ടു മു​ത​ൽ ത​ന്നെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും.

സ്കു​ൾ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ ,പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ഈ ​സ​മ​യം സ്കൂ​ളി​ലെ​ത്താ​ൻ സാ​ധി​ക്കൂ. എ.​പി.​അ​നി​ൽ കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ക​രു​വാ​ര​കു​ണ്ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങി​ൽ എം​പി​ക്ക് സ്വാ​ഗ​തം അ​റി​യി​ച്ചു​ള്ള ക​മാ​ന​ങ്ങ​ളും ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.