അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി മ​ണ്ണു​പ്പാ​ടം വ​ള​വ്
Thursday, December 5, 2019 12:35 AM IST
നി​ല​ന്പൂ​ർ: അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണൂ​പ്പാ​ടം വ​ള​വ്. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര പാ​ത​യി​ലെ മ​ണ്ണൂ​പ്പാ​ടം കൊ​ടും​വ​ള​വ് സ്ഥി​രം അ​പ​ക​ട ക്കെ​ണി​യാ​യി മാ​റു​ക​യാ​ണ്. ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ലെ​ത്തു​ന്പോ​ൾ മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച അ​ക​ന്പാ​ടം സ്വ​ദേ​ശി​നി​യാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ഇ​ന്നോ​വ​ ഇ​ടി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ​വ​ള​വി​ൽ മ​റ്റൊ​രു മ​നു​ഷ്യ ജീ​വ​ൻ കൂ​ടി പൊ​ലി​യാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി അ​ധി​കൃ​ത​ർ എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ കോ​ഴി​പ്പാ​റ, ആ​ഡ്യ​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.