ഫി​സി​യോ തെ​റപ്പി സെ​ന്‍റ​ർ ഉദ്​ഘാ​ട​നം
Thursday, December 5, 2019 12:36 AM IST
കാ​ളി​കാ​വ്:പു​ല്ല​ങ്കോ​ട് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ളി​കോ​പ്പു​ക​ളും അ​ട​ങ്ങു​ന്നഫി​സി​യോ​തെ​റ​പ്പി സെ​ന്‍റ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​റീ​ന മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു . നാ​ല​ര ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ക​ളി​ക്കോ​പ്പു​ക​ളും ഫി​സി​യോ തെ​റാ​പ്പി സെ​ൻ​റ​റും ഒ​രു​ക്കി​യ​ത്.ക​ലോ​ത്സ​വ വി​ജ​യി​ക​ളെ അ​ദ​രി​ക്ക​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ഥാ​പ്ര​സം​ഗ​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. പ​രി​ശീ​ല​ക​ൻ റോ​യി മാ​ത്യു​വി​നെ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു.


ച​ട​ങ്ങി​ൽ ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പൈ​നാ​ട്ടി​ൽ അ​ശ്റ​ഫ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​പ്ര​ശ​റ​ഫു​ദ്ദീ​ൻ, സി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക ഏ​ലി​യാ​മ സ്വാ​ഗ​ത​വും ഫി​റോ​സ്ഖാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.