ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ലീഗ് മാ​ർ​ച്ച്
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളും ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ച് കൊ​ണ്ട് മു​നി​സി​പ്പ​ൽ മു​സ്ലീം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ഭ​ര​ണ​സ​മി​തി​യു​ടെ അ​ഴി​മ​തി, ധൂ​ർ​ത്ത്, ജ​ന വി​രു​ദ്ധ​ന​ട​പ​ടി​ക​ൾ, വി​ക​സ​ന​മാ​ന്ദ്യം എ​ന്നി​വ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് പോ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ​ര​ന്പ​ര​ക്ക് തു​ട​ക്കം കു​റി​ച്ചാ​ണ് ലീ​ഗ് പ്ര​ക്ഷോ​ഭം.
ന​ഗ​രം​ചു​റ്റി ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് മു​ന്പി​ലെ​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടും ധൂ​ർ​ത്തും ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ലും തി​ക​ഞ്ഞ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ന് പാ​ക​മാ​യ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ ആ​സ​ന്ന​മാ​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. പി.​കെ.​മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ല​ക​ത്ത് സൂ​പ്പി, മ​ണ്ഡ​ലം മു​സ്ലീം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​സ്സ​ലാം, പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​സ്മാ​ൻ താ​മ​ര​ത്ത്, ജാ​ഫ​ർ പ​ത്ത​ത്ത്, ചേ​രി​യി​ൽ മ​മ്മി, പ​ച്ചീ​രി ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗാ​ന​ന്ത​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് സ​മ​രാ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ട് നി​വേ​ദ​നം ന​ല്കി. കൊ​ള​ക്കാ​ട​ൻ അ​സീ​സ്, കി​ഴി​ശേ​രി ബാ​പ്പു, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, അ​ൻ​വ​ർ ക​ള​ത്തി​ൽ, റി​യാ​സ് എ​ര​വി​മം​ഗ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.