സി​ബി​എ​സ്ഇ സ​ഹോ​ദ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ത്രോ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ൻ​പ​തി​നു പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ ന​ട​ത്തും. അ​ണ്ട​ർ 17, 19 എ​ന്നീ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. സ​ഹോ​ദ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഡി​സം​ബ​ർ 10,11, 12 തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കും. അ​ണ്ട​ർ 14, 17, 19 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 39 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.
ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ വി​ജ​യ​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ ചേ​ർ​ന്ന സ​ഹോ​ദ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ​യും കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും സം​യു​ക്ത​യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. യോ​ഗം അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പു​ത്ത​ന​ങ്ങാ​ടി പ്രി​ൻ​സി​പ്പ​ൽ ഫാ.​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ, ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷം​ല യു.​സാ​ലിം, പി​ഇ​എ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​നി​ത വി.​നാ​യ​ർ, സി​ൽ​വ​ർ​മൗ​ണ്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ഖു​ർ​ഷി​ദ് ആ​ലം സ​ലാ​ർ, ഡ​ൽ​ഹി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ജി​ത് കൃ​ഷ്ണ, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി പോ​ൾ, എം.​ജൗ​ഹ​ർ, ടി​റ്റോ എം.​ജോ​സ​ഫ്, പി.​നി​സാ​ർ​ഖാ​ൻ കാ​യി​കാ​ധ്യാ​പ​ക​രാ​യ സി.​ടി.​ഷ​മീ​ർ, അ​ൻ​ഷി​ദ്ഖാ​ൻ, ടി.​പി.​അ​ജ്മ​ൽ, കൃ​ഷ്ണ സ്വ​രൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.