ത​ര​ക​ൻ സ്കൂ​​ള്‌ ഹൈ​ടെ​ക്കായി
Saturday, December 7, 2019 12:35 AM IST
അ​ങ്ങാ​ടി​പ്പു​റം : പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന മ​ണ്ഡ​ലം മ​ങ്ക​ട​യാ​ണെ​ന്ന് ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ. അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യു​പി വി​ഭാ​ഗ​ത്തി​ൽ ആ​റും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പ​ത്തൊ​ൻ​ന്പ​തും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ എ​ട്ടും ഹൈ​ടെ​ക്് ക്ലാ​സ് മു​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ് മൃ​ദം​ഗ​വാ​ദ​ന​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ നി​ര​ഞ്ജ​ൻ മ​ന​ഴി​യ്ക്ക് സ്കൂ​ളി​ന്‍റെ ആ​ദ​രം ടി.​കെ റ​ഷീ​ദ് അ​ലി ന​ൽ​കി. അ​ങ്ങാ​ടി​പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ണു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​ര​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മാ​യാ​ദേ​വി, മാ​നേ​ജ​ർ വി.​കെ വേ​ണു​ഗോ​പാ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ​ൻ രാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​റ​ഞ്ഞീ​ക്ക​ൽ ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.