ഭൂ​മി കൈ​മാ​റി
Tuesday, December 10, 2019 1:05 AM IST
മ​ല​പ്പു​റം: മലപ്പുറം ഗ​വ.​വ​നി​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന് പാ​ണ​ക്കാ​ട് ഇ​ൻ​കെ​ൽ എ​ജ്യു​സി​റ്റി​യി​ൽ നി​ന്നും റ​വ​ന്യൂ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം.​മെ​ഹ​റ​ലി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​സു​ഭാ​ഷി​ന് രേ​ഖ​ക​ൾ കൈ​മാ​റി. മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എം​എ​ൽ​എ അ​നു​വ​ദി​ച്ച മൂ​ന്നു കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്.​ജ​മീ​ല, കൗ​ണ്‍​സി​ല​ർ ഹാ​രി​സ് ആ​മി​യ​ൻ, മു​ൻ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ.​സൈ​നു​ൽ ആ​ബി​ദ് കോ​ട്ട, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് അ​സീ​ഫ് റെ​ജു, അ​ധ്യാ​പ​ക​രാ​യ ഡോ.​മു​ഹ​മ്മ​ദ് ജ​സീ​ർ അ​ടാ​ട്ടി​ൽ, ഡോ.​പി.​ര​തീ​ഷ്, കെ.​അ​ശോ​ക​ൻ, ആ​ർ.​അ​ബ്ദു​റ​ഹീം, വി.​മു​സ്ത​ഫ, പി​ടി​എ പ്ര​തി​നി​ധി അ​സീ​സ്, താ​ഹി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.