വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, December 10, 2019 1:08 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പാ​ത്തി​പ്പാ​റ ഡി​വി​ഷ​നി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​ൻ അം​ഗം സു​രേ​ഷ് പാ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വഹിച്ചു.
പാ​ത്തി​പ്പാ​റ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം, ച​ക്ക​പ്പാ​ലി എ​സ്ടി കോ​ള​നി റോ​ഡ,് തെ​രു​വു വി​ള​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.
ച​ക്ക​പ്പാ​ലി എ​സ്ടി കോ​ള​നി റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 10.50 ല​ക്ഷം രൂ​പ​യും അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് 14.50 ല​ക്ഷം രൂ​പ​യും തെ​രു​വു വി​ള​ക്കി​ന് 11.50 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.
ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷേ​ർ​ളി മോ​ൾ, ശ്രീ​ജ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.