മി​നി പ​ന്പ; ക​ർ​മ​നി​ര​ത​രാ​യി സര്‌ക്കാര്‌ വ​കു​പ്പു​ക​ൾ
Tuesday, December 10, 2019 11:53 PM IST
മ​ല​പ്പു​റം: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ൽ തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് കു​റ്റി​പ്പു​റം മി​നി പ​ന്പ​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ൾ. ഇ​തി​നോ​ട​കം നി​ര​വ​ധി തീ​ർ​ത്ഥാ​ട​ക​രാ​ണ് മി​നി​പ​ന്പ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജ​മാ​ക്കി​യ​പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ചി​കി​ത്സ തേ​ടി​യ​ത്.

തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ദൂ​ര​യാ​ത്ര​യി​ലു​ണ്ടാ​കു​ന്ന ദേ​ഹാ​സ്വ​സ്ഥ​ത​ക​ൾ മാ​റ്റി യാ​ത്ര തു​ട​രാ​ൻ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യി​ടം വ​ഴി​യൊ​രു​ക്കു​ന്നു.​കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​യും ത​വ​നൂ​ർ സി​എ​ച്ച്സി​ലെ​യും ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വി​ടെ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ന​ഴ്സി​ംഗ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രു​ടെ സേ​വ​ന​വും ഇ​വി​ടെ​യു​ണ്ട്.​

കൂ​ടു​ത​ൽ ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ൽ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ഇ​തി​നാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സീ​ബ്രാ ലൈ​നു​ക​ളി​ലൂ​ടെ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യി മി​നി പ​ന്പ​യി​ൽ പ്ര​വേ​ശി​ക്കാ​നും ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ഴു​വ​ൻ സ​മ​യ​വും പോ​ലീ​സും കാ​വ​ലു​ണ്ട്. ട്രോ​മ കെ​യ​റി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റു​മു​ണ്ട്.

സു​ര​ക്ഷ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ളും 12 ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​ന​വും സ​ജ്ജം. പു​ഴ​യു​ടെ ആ​ഴം പ​രി​ശോ​ധി​ച്ച് ഭ​ക്തന്മാ​ർ​ക്ക് ഇ​റ​ങ്ങാ​ൻ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​തോ​ടൊ​പ്പം ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഡി​ങ്കി​ബോ​ട്ട് സേ​വ​ന​വും 24 മ​ണി​ക്കൂ​റും ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ടീ​മി​ന്‍റെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
കു​ടി​വെ​ള്ളം, വി​രി​വെ​ക്കാ​ൻ പ​ന്ത​ൽ, പ​രി​സ​ര ശു​ചീ​ക​ര​ണം എ​ന്നി​വ ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ മി​നി പ​ന്പ​യി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് വി​സ്മ​രി​ക്കാ​നാ​കാ​ത്ത തീ​ർ​ത്ഥാ​ട​ന​കാ​ല​മാ​ണ് ന​ൽ​കു​ന്ന​ത്.