ക​ർ​ഷ​ക സം​ഘം സ​മ്മേ​ള​നം 14 മു​ത​ൽ അ​ങ്ങാ​ടി​പ്പു​റ​ത്ത്
Thursday, December 12, 2019 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ സ​മ്മേ​ള​നം 14,15 തി​യ​തി​ക​ളി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ക്കു​മെ​ന്നു ക​ർ​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം പി. ​രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ ന​ഗ​റി​ൽ (അ​ങ്ങാ​ടി​പ്പു​റം ഇ​മേ​ജ് ഗാ​ർ​ഡ​നി​ൽ) സം​സ്ഥാ​ന വൈ​സ്.​പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ണും പൊ​തു​സ​മ്മേ​ള​നം കെ.​പി. മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ ന​ഗ​റി​ൽ (അ​ങ്ങാ​ടി​പ്പു​റം കോ​ട്ട​പ്പ​റ​ന്പി​ൽ) മ​ന്ത്രി എം.​എം. മ​ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ദ്യ​കാ​ല നേ​താ​ക്ക​ൾ, മി​ക​ച്ച ക​ർ​ഷ​ക​ർ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ൽ, ക​ർ​ഷ​ക റാ​ലി എ​ന്നി​വ​യും ഉ​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര ജാ​ഥ നാ​ളെ വൈ​കീ​ട്ട് 5:30ന് ​അ​ങ്ങാ​ടി​പ്പു​റം ടൗ​ണി​ൽ ന​ട​ക്കും. 14ന് ​രാ​വി​ലെ ഒ​ന്പ​തി​നു ര​ജി​സ്ട്രേ​ഷ​ൻ, 9:30ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​ക്ക് ശേ​ഷം പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. 15​ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്കു​ള്ള ആ​ദ​ര​വും തു​ട​ർ​ന്നു ജി​ല്ലാ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.
സം​ഗ​മം പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​നു പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.
മ​ന്ത്രി കെ.​ടി. ജ​ലീ​ൽ, എ​ഐ​ക​ഐ​സ് ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ദി​വാ​ക​ര​ൻ, പി.​കെ. അ​ബ്ദു​ള്ള ന​വാ​സ്, ടി.​കെ. റ​ഷീ​ദ​ലി, മോ​ഹ​ന​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.