വി​ല വർ​ധ​ന: ഉ​ള്ളി​യി​ല്ലാ​ത്ത ബി​രി​യാ​ണി ഇ​ന്ന്
Friday, December 13, 2019 12:07 AM IST
മ​ല​പ്പു​റം: ഉ​ള്ളി വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് വേ​റി​ട്ട സ​മ​ര​ത്തി​നൊ​രു​ങ്ങി കേ​ര​ള സ്റ്റേ​റ്റ് കു​ക്കിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി. ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ 11 വ​രെ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് ഉ​ള്ളി ഇ​ല്ലാ​ത്ത ബി​രി​യാ​ണി വ​ച്ച് നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യാ​ണ് പ്ര​തി​ഷേ​ധം. ഉ​ള്ളി വി​ല​വ​ർ​ധ​ന​വ് കാ​ര​ണം തൊ​ഴി​ലാ​ളി​ക​ൾ​ക്കു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ അ​ബ്ദു​ൽ വ​ഹാ​ബ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ ഉ​മ്മ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​സ​ക്കീ​ർ ഹു​സൈ​ൻ, എം. ​സ​ലാം, കെ. ​മു​നീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.