മ​നു​ഷ്യാ​വ​കാ​ശം; മ​സ്ജി​ദി​ൽ പൊ​തു​ച​ർ​ച്ച ഇ​ന്ന്
Friday, December 13, 2019 12:07 AM IST
മ​ഞ്ചേ​രി: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച മ​ഞ്ചേ​രി ഷാ​ഫി മ​സ്ജി​ദ് ഇ​ന്നു ജു​മു​അ​ക്ക് ശേ​ഷം പൊ​തു ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു.
മ​നു​ഷ്യാ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ജാ​തി-​മ​ത-​ലിം​ഗ ഭേ​ദ​മ​ന്യെ സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ​ത്തി​നാ​യി നി​ല​കൊ​ള്ളു​ക എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ജു​മു​അ പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷം ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പൂ​ങ്കു​ടി​ൽ മ​ന​യി​ലെ ദേ​വ​ൻ ന​ന്പൂ​തി​രി, എം. ​കേ​ശ​വ​ൻ നാ​യ​ർ, ടി.​പി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

നാ​ടി​ന്‍റെ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന സ​വി​ശേ​ഷ​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും ധാ​ർ​മി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ഷാ​ഫി മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ്് ന​സി​റു​ദീ​ൻ ആ​ലു​ങ്ങ​ൽ പ​റ​ഞ്ഞു. ജ​മാ​അ​ത്തെ ഇ​സ്ലാ​മി മ​ഞ്ചേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റ്് പി.​വി മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​ലി​പ്പ, മെം​ബ​ർ ഉ​മ്മ​ർ ചെ​ര​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.