സി​ബി​എ​സ്ഇ കാ​യി​ക​മേ​ള : ക​ട​ക​ശേ​രി ജേ​താ​ക്ക​ൾ
Friday, December 13, 2019 12:09 AM IST
തേ​ഞ്ഞി​പ്പ​ലം : മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ നടത്തിയ സി​ബി​എ​സ്ഇ ജി​ല്ലാ സ്പോ​ർ​ട്സ് മീ​റ്റി​ൽ 21 സ്വ​ർ​ണ​വും 15 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മ​ട​ക്കം 397.49 പോ​യി​ന്‍റു​മാ​യി ക​ട​ക​ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. സി​ബി​എ​സ്ഇ കാ​യി​ക മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ഐ​ഡി​യ​ൽ ചാ​ന്പ്യ​ൻ പ​ട്ടം നേ​ടു​ന്ന​ത്.

11 സ്വ​ർ​ണ​വും ഒ​ന്പ​തു വെ​ള്ളി​യും 19 വെ​ങ്ക​ല​വു​മ​ട​ക്കം 314.83 പോ​യി​ന്‍റു​മാ​യി ഗൈ​ഡ​ൻ​സ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും എ​ട്ടു സ്വ​ർ​ണ​വും 13 വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മ​ട​ക്കം 209 പോ​യി​ന്‍റു​മാ​യി നോ​ബി​ൾ പ​ബ്ലി​ക് സ്കൂ​ൾ മ​ഞ്ചേ​രി മൂ​ന്നാം സ്ഥാ​നം നേ​ടി.

179 പോ​യി​ന്‍റ് നേ​ടി ഐ​എ​സ്എ​സ് പെ​രി​ന്ത​ൽ​മ​ണ്ണ നാ​ലാം സ്ഥാ​ന​ത്തും 173.83 പോ​യി​ന്‍റു​മാ​യി ഐ​ഡി​യ​ൽ പ​ബ്ലി​ക് സ്കു​ൾ ക​ട​ലു​ണ്ടി ന​ഗ​രം, അ​ഞ്ചാം സ്ഥാ​ന​ങ്ങ​ളി​ലു​മെ​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ സി.​എ​ൽ ജോ​ഷി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​കെ.​എം മു​ഹ​മ്മ​ദ്, കെ.​കെ ര​വീ​ന്ദ്ര​ൻ, മ​ജീ​ദ് ഐ​ഡി​യ​ൽ, സി.​സി അ​നീ​ഷ് കു​മാ​ർ, മു​സ്ലി​യാ​ർ സ​ജീ​ർ, മ​നോ​ജ് മാ​ത്യു, അ​ബ്ദു​ൾ ഹ​മീ​ദ്, ശാ​ഫി അ​മ്മാ​യ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.