ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മി​നി ലോ​റി​യി​ച്ചു ഭാ​ര്യ മ​രി​ച്ചു
Friday, December 13, 2019 10:17 PM IST
കൊ​ണ്ടോ​ട്ടി: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മി​നി ലോ​റി​യി​ടി​ച്ച് ഭാ​ര്യ മ​രി​ച്ചു. ഭ​ർ​ത്താ​വി​നു പ​രി​ക്കേ​റ്റു. കൊ​ണ്ടോ​ട്ടി ബൈ​പ്പാ​സ് റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ പ​രി​പ്പ​റ​ന്പ​ത്ത് ഖൈ​റു​ന്നി​സ(43) യാ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് മു​ജീ​ബ് റ​ഹ്മാ​നെ പ​രി​ക്കു​ക​ളോ​ടെ കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഖൈ​റു​ന്നീ​സ മ​രി​ച്ചു.

മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് പ​ന്താ​ര​ങ്ങാ​ടി അ​ത്താ​ണി​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. മ​ക്ക​ൾ: മു​ഫീ​ന, ജം​ഷീ​ന, മു​ന​വ്വി​റ, അ​ൻ​സി​ൽ. മ​രു​മ​ക്ക​ൾ: റം​സി, റ​സാ​ഖ് (മു​ക്കം), നൗ​ഫ​ൽ (കാ​ടാ​ന്പു​ഴ).