മോ​ട്ടോ​ർ വാ​ഹ​ന നി​കു​തി കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ 31 വ​രെ
Saturday, December 14, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 2014 ഏ​പ്രി​ൽ ഒ​ന്നി​നു ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ലേ​ക്കു നി​കു​തി അ​ട​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ക്കു​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ൻ. വി​ന​യ​കു​മാ​ർ അ​റി​യി​ച്ചു. അ​ഞ്ചു വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ നി​കു​തി കു​ടി​ശി​ക​യു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കു അ​വ​സാ​ന​ത്തെ നി​കു​തി കു​ടി​ശി​ക​യു​ടെ 20 ശ​ത​മാ​ന​വും നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കു 30 ശ​ത​മാ​നം അ​ട​ച്ച് ​പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാം. മോ​ഷ​ണം പോ​യ വാ​ഹ​ന​ങ്ങ​ൾ, പൊ​ളി​ച്ചു ക​ള​ഞ്ഞ​തും എ​ന്നാ​ൽ നി​കു​തി ബാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ, ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​തെ വി​ൽ​പ്പ​ന ന​ട​ത്തു​ക​യും നി​കു​തി ബാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ, റ​വ​ന്യൂ റി​ക്ക​വ​റി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഭാ​വി​യി​ലു​ണ്ടാ​കു​ന്ന നി​കു​തി ബാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​വാ​നും ഒ​റ്റ​ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.
നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും കു​ടി​ശി​ക അ​ട​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ റ​വ​ന്യൂ റി​ക്ക​വ​റി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഇ​പ്പോ​ഴും ബു​ക്ക്,പേ​പ്പ​ർ രൂ​പ​ത്തി​ൽ മാ​ത്രം ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ വാ​ഹ​ൻ സാ​ര​ഥി സോ​ഫ്റ്റ് വെ​യ​റി​ലേ​ക്കു ഡാ​റ്റ ട്രാ​ൻ​സ്ഫ​ർ ന​ട​ക്കു​ന്ന​തി​നാ​ൽ ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​ട​ൻ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി ലൈ​സ​ൻ​സു​ക​ൾ കാ​ർ​ഡ് രൂ​പ​ത്തി​ലാ​ക്ക​ണ​മെ​ന്നും ആ​ർ​ടി​ഒ അ​റി​യി​ച്ചു.