ജ​ന​ര​ക്ഷാ മാ​ർ​ച്ചും പ​ദ​യാ​ത്ര​യും ന​ട​ത്തി
Saturday, December 14, 2019 12:10 AM IST
എ​ട​ക്ക​ര: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ബി​ജെ​പി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​ര​ക്ഷ മാ​ർ​ച്ചും പ​ദ​യാ​ത്ര​യും ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി​യം​ഗം ടി.​കെ. അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ചു​ങ്ക​ത്ത​റ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ അ​ശോ​ക് കു​മാ​റി​നു പ​താ​ക കൈ​മാ​റി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ലാ​യു​ധ​ൻ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വ​ള​പ്പാ​റ ഇ​ര​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, പ്ര​ള​യ​ബാ​ധി​ത ആ​ദി​വാ​സി കോ​ള​നി​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മ​രി​ച്ച അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കു​ക, മു​ണ്ട​ക്ക​ട​വ് ആ​ദി​വാ​സി​ക​ൾ​ക്ക് വ​ന​ഭൂ​മി വി​ട്ടു​ന​ൽ​കു​ക, കൈ​പ്പി​നി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത്. സു​ധീ​ഷ് ഉ​പ്പ​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഭാ​ക​ര​ൻ, അ​ജി തോ​മ​സ്, സി.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഇ.​ടി. വി​ദ്യാ​ധ​ര​ൻ, ബി​ജു മ​ണ്ഡ​ള​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു. ശ്രീ​നാ​ഥ് കോ​ട്ടേ​പ്പാ​ടം, ജി​തി​ൻ ഉ​ണി​ച്ച​ന്തം, ജി​ജി മ​രു​ത, രാ​മ​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ​ദ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.