കേ​ര​ള ബാങ്ക്: ജാ​ഥ​യ്ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Saturday, December 14, 2019 12:10 AM IST
നി​ല​ന്പൂ​ർ: കേ​ര​ള ബാ​ങ്കി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഉ​ത്ത​ര​മേ​ഖ​ലാ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ളോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജാ​ഥ ന​ട​ത്തു​ന്ന​ത്. നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണ യോ​ഗം സിഐടിയു സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ സ്വാ​ഗ​ത സം​ഘം അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വഹിച്ചു. ഡി. ​വെ​ങ്കി​ടേ​ശ്വ​ർ, ജാ​ഥാ ലീ​ഡ​ർ കെ.​ടി. അ​നി​ൽ കു​മാ​ർ, മാ​നേ​ജ​ർ പി.​വി. ജ​യ​ദേ​വ്, ഇ. ​പ​ദ്മാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
കേ​ര​ള ബാ​ങ്കിന്‍റെ ആ​വ​ശ്യ​ക​ത​യെ വ്യ​ക്ത​മാ​ക്കു​ന്ന ക​ലാ​ജാ​ഥ​യും അ​ര​ങ്ങേ​റി. നി​ല​ന്പൂ​രി​ൽ നി​ന്ന് തു​ട​ങ്ങു​ന്ന ജാ​ഥ​ക്ക് ജി​ല്ല​യി​ൽ മ​ഞ്ചേ​രി, പെ​രി​ന്ത​മ​ണ്ണ, മ​ല​പ്പു​റം, തി​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ൽ​കും.