നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ രാ​ത്രി സ​ർ​വീ​സ് ര​ണ്ടു മാ​സ​ത്തി​ന​കം
Saturday, December 14, 2019 12:10 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ പാ​ത​യി​ൽ രാ​ത്രി സ​ർ​വീ​സ് ഒ​ന്നോ ര​ണ്ടോ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കു​മെ​ന്നു ദക്ഷിണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ തോ​മ​സ്. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വാ​ർ​ഷി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തെ നി​ല​ന്പൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​രു​രു​ന്നു. അ​ഞ്ച​ര​യോ​ടെ പ്ര​ത്യേ​ക ഇ​ൻ​സ്പെ​ക്ഷ​ൻ വ​ണ്ടി​യി​ലെ​ത്തി​യ ജ​ന​റ​ൽ മാ​നേ​ജ​രെ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, നി​ല​ന്പൂ​ർ-​മൈ​സൂ​ർ റെ​യി​ൽ​വേ ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​ത,ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​ശ്ര​മ​മു​റി​യി​ൽ ഷെ​രീ​ഫ് നി​ല​ന്പൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലൊ​രു​ക്കി​യ ക​ളി​മ​ണ്ണു കൊ​ണ്ടു​ള്ള ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പ്പെ​ടു​ത്തി. നി​ല​ന്പൂ​ർ-​മൈ​സൂ​ർ ക​ർ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി​ജു നൈ​നാ​ൻ നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യു​ടെ ച​രി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന ആ​ൽ​ബം മാ​നേ​ജ​ർ​ക്കു സ​മ്മാ​നി​ച്ചു. നി​ല​ന്പൂ​രി​ൽ നി​ന്നു പ​ക​ൽ സ​മ​യ​ത്ത് എ​ക്സ്പ്ര​സ് തീ​വ​ണ്ടി ഓ​ടി​ക്കു​ക, സി​മ​ന്‍റ് അ​ട​ക്ക​മു​ള്ള ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ക, രാ​ജ്യ​റാ​ണി വ​ണ്ടി കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ലേ​ക്കു നീ​ട്ടു​ക, അ​മൃ​ത എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി രാ​ജ്യ​റാ​ണി​യി​ൽ നി​ന്നു കൊ​ച്ചു​വേ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഉ​ന്ന​യി​ച്ചു.
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് കൊ​ച്ചു​വേ​ളി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്നും അ​തോ​ടെ രാ​ജ്യ​റാ​ണി അ​ങ്ങോ​ട്ട് നീ​ട്ടാ​മെ​ന്നും ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന വ​കു​പ്പു മേ​ധാ​വി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.