ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സു​ക​ള​ിൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Saturday, December 14, 2019 12:11 AM IST
മ​ല​പ്പു​റം: ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ ബ്ലോ​ക്കു​ക​ളി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ളി​ൽ മ​ല​പ്പു​റം വി​ജി​ല​ൻ​സ്് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത് ചി​ല ഓ​ഫീ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​ർ പു​സ്ത​ക​ത്തി​ൽ ഒ​പ്പി​ടാ​റി​ല്ലെ​ന്നും മൂ​വ്മെ​ന്‍റ് ര​ജി​സ്റ്റ​റി​ൽ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​തെ ഓ​ഫീ​സ് വി​ട്ടു പു​റ​ത്തു​പോ​കു​ന്ന​താ​യും ക​ണ്ടെ​ത്തി. ഓ​ഫീ​സി​ലെ റി​ക്കാ​ർ​ഡു​ക​ൾ ശ​രി​യാ​യ​വി​ധം അ​പ്ഡേ​റ്റു ചെ​യ്തു സൂ​ക്ഷി​ക്കാ​ത്ത നി​ല​യി​ലും ക​ണ്ടെ​ത്തി. ചി​ല ഓ​ഫീ​സു​ക​ളി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​ന മാ​സം തോ​റും ന​ട​ത്തു​ന്നി​ല്ലെ​ന്നും സാ​ന്പി​ളെ​ടു​ത്ത് അ​യ​ച്ച​തി​ന്‍റെ റി​പ്പോ​ർ​ട്ടു​ക​ൾ മാ​സ​ങ്ങ​ളാ​യി​ട്ടും ല​ഭി​ച്ച​താ​യി രേ​ഖ​ക​ളി​ൽ കാ​ണു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ല​ഭി​ച്ച പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളി​ലാ​ക​ട്ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി.. ചി​ല ഓ​ഫീ​സു​ക​ളി​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​റു​ള്ള വി​വ​രാ​വ​കാ​ശ​ത്തി​ന്‍റെ​യോ സേ​വ​നാ​വ​കാ​ശ​ത്തി​ന്‍റെ​യോ വി​ജി​ല​ൻ​സി​ന്‍റെ​യോ ബോ​ർ​ഡു​ക​ളൊ​ന്നും ത​ന്നെ​യി​ല്ല. ഇ​ൻ​സ്പെ​ക്ഷ​നാ​യി ഓ​ഫീ​സി​ൽ വ​രു​ന്ന മേ​ല​ധി​കാ​രി​ക​ൾ പോ​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ൻ​സ്പെ​ക്ഷ​ൻ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ല. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ചു വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ടു ന​ൽ​കും.
വി​ജി​ല​ൻ​സ്് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എ.​രാ​മ​ച​ന്ദ്ര​ൻ, ഇ​ൻ​സ്പെ​ക്ട​ർ എം.​ഗം​ഗാ​ധ​ര​ൻ, തി​രൂ​ര​ങ്ങാ​ടി, തി​രൂ​ർ എ​ന്നീ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്ട് ഇ​ൻ​ഡ​ട്രീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജി വി​ശ്വം​ഭ​ര​ൻ, വി.​പി അ​ബ്ദു​ൾ സ​ലാം, എ​സ്ഐ​മാ​രാ​യ.​ശ്രീ​നി​വാ​സ​ൻ, വി​ജ​യ​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ മു​ഹ​മ്മ​ദാ​ലി, റ​ഫീ​ക്ക, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ജി​ത്ത്, എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.