ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, December 15, 2019 12:19 AM IST
പൂ​ക്കോ​ട്ടും​പാ​ടം:​വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി മ​ന്പാ​ട്ടു​മൂ​ല പാ​റ​ൽ സ്വ​ദേ​ശി ക​ണ്ണി​മ്മ​ൽ സൈ​നു​ദീ​നെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.
വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴോടെ​യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം ടൗ​ണി​ൽ ക​ഞ്ചാ​വു വി​ൽ​പ്പ​ന​ക്കി​ട​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
പ​ത്ത് ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. എ​സ്എ​യെ കൂ​ടാ​തെ എ​എ​സ്ഐ പ്ര​ദീ​പ്, സി​പി​ഒ​മാ​രാ​യ നി​പി​ൻ​ദാ​സ്, അ​ഭി​ലാ​ഷ്, അ​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.