ആ​ദി​വാ​സി കോ​ള​നി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാന്പ്
Thursday, January 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 3000 വ​ന​മേ​ഖ​ല​യി​ലെ ഉ​ൾ​ക്കാ​ട്ടി​ലെ ആ​ദി​വാ​സി കോ​ള​നി​യാ​യ വെ​ണ്ണേ​ക്കോ​ട് സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​പും സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി. പ​രി​പാ​ടി വാ​ർ​ഡം​ഗം അ​ച്ചാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദു​ർ​ഘ​ട ആ​ദി​വാ​സി മേ​ഖ​ല​യി​ലെ മെ​ഡി​ക്ക​ൽ ക്യാം​പു​ക​ൾ​ക്കാ​യി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ തു​ട​ർ ക്യാം​പാ​ണ് ന​ട​ത്തി​യ​ത്. ത്വ​ക്ക് രോ​ഗം വി​ഭാ​ഗ​ത്തി​ലെ ഡോ.​ശൈ​ല​ജ, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഡോ.​സി.​ജു​മാ​ൻ, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ജൂ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ.​ഷി​നാ​സ് ബാ​ബു എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.
ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​ടി.​എ​ൻ.​അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​അ​രു​ണ്‍​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ക​മ്മ​ത്ത്, വി.​വി​നോ​ദ് കു​മാ​ർ, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ എം.​പി.​സു​നു, വി.​ശ്രീ​ക​ല, ഫാ​ർ​മ​സി​സ്റ്റ് കെ.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ല​ന്പൂ​രി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും ന​ൽ​കി. നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ് മ​ദ്യം മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യ്ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും ന​ട​ത്തി.