സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ്:​ സ്വാ​ഗ​ത​സം​ഘ​മാ​യി
Thursday, January 16, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മേ​ഖ​ല ന​ഴ്സ​റി ക​ലോ​ത്സ​വം ’ബ്ലോ​സം ’20 ഫെ​ബ്രു​വ​രി ഒ​ന്നി​നു പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ക്കും. മേ​ഖ​ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 12 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ എ​ൽ​കെ​ജി, യു​കെ​ജി, ഒ​ന്ന് ര​ണ്ട്, ക്ലാ​സു​ക​ളി​ലെ ആ​യി​ര​ത്തി​ൽ പ​രം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ​മൗ​ണ്ട് സ്കൂ​ളി​ൽ ന​ട​ന്ന മേ​ഖ​ല​യി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും ക​ലോ​ത്സ​വ ടീം ​മാ​നേ​ജ​ർ​മാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളും സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി എം.​ടി മൊ​യ്തു​ട്ടി ര​ക്ഷാ​ധി​കാ​രി​യും സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ ചെ​യ​ർ​മാ​നും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഖു​ർ​ഷി​ദ് ആ​ലം സ​ലാ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്. യോ​ഗം സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ഖു​ർ​ഷി​ദ് ആ​ലം സ​ലാ​ർ, വ​ളാ​ഞ്ചേ​രി ഡ​ൽ​ഹി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സു​ജി​ത് കൃ​ഷ്ണ, ഭാ​ര​വാ​ഹി​ക​ളാ​യ വി​നി​ത വി. ​നാ​യ​ർ, സി​മി ഇ​ബ്രാ​ഹിം, ഡാ​ലി​യ, മാ​ത്യു, അ​ബ്ദു​ൾ​ഹ​മീ​ദ്, കെ. ​ഹൗ​സ​ത്ത്, ശി​ല്പ ജോ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.