ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ഇ​ന്ന്; മ​ല​പ്പു​റ​ത്തു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, January 16, 2020 12:14 AM IST
മ​ല​പ്പു​റം: ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മ​ല​പ്പു​റ​ത്തു ന​ട​ക്കു​ന്ന റാ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗ​താ​ഗ​തം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം വി​വി​ധ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗം മ​ല​പ്പു​റം കി​ഴ​ക്കേ​ത്ത​ല​യി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് മലപ്പുറം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ച്ചി​ങ്ങ​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നു മു​ണ്ടു​പ​റ​ന്പ് ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണം. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും മ​ല​പ്പു​റ​ത്തു നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ങ​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ-​മു​ണ്ടു​പ​റ​ന്പ് ജം​ഗ്ഷ​ൻ- മ​ച്ചി​ങ്ങ​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ വ​ഴി പോ​ക​ണം. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു നി​ന്നു മ​ല​പ്പു​റം, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്ക​ങ്ങ​ലി​ൽ നി​ന്നു പാ​ണ​ക്കാ​ട്-​കി​ഴ​ക്കേ​ത്ത​ല ജം​ഗ്ഷ​ൻ- മ​ച്ചി​ങ്ങ​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്.
മ​ഞ്ചേ​രി​യി​ൽ നി​ന്നും മ​ല​പ്പു​റ​ത്തു നി​ന്നും കോ​ട്ട​യ്ക്ക​ൽ ഭാ​ഗ​ത്തേ​ക്കു​ള്ള​വ ഇ​തു വ​ഴി ത​ന്നെ​യാ​ണ് തി​രി​ച്ചു പോ​കേ​ണ്ട​ത്. പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി ഭാ​ഗ​ത്തു നി​ന്നു മ​ല​പ്പു​റം ടൗ​ണി​ലേ​ക്കു വ​രു​ന്ന ബ​സു​ക​ൾ കു​ന്നു​മ്മ​ലി​ൽ യാ​ത്ര​ക്കാ​രെ​യി​റ​ക്കി തി​രി​ച്ചു പോ​ക​ണം. കോ​ട്ട​പ്പ​ടി ജം​ഗ്ഷ​നി​ൽ നി​ന്നു കി​ഴ​ക്കേ​ത്ത​ല ഭാ​ഗ​ത്തേ​ക്കും കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.