ഡ​ബ്ല്യു​എം​ഒ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പൗ​ര​ത്വ ച​ത്വ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, January 16, 2020 12:14 AM IST
മു​ട്ടി​ൽ: ഡ​ബ്ല്യു​എം​ഒ കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​എ​എ, എ​ൻ​ആ​ർ​സി നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ പൗ​ര​ത്വ ച​ത്വ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ഇ​സ്മ​യി​ൽ, ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി. ​ചാ​ത്തു​ക്കു​ട്ടി, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ന​ദ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഷി​ബി​ലി, സ്റ്റാ​ഫ് പ്ര​തി​നി​ധി പ്ര​ഫ. സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട​തി വി​ധി ഏ​തു​ത​ര​ത്തി​ലാ​യാ​ലും കോ​ള​ജി​ന്‍റെ നി​ല​പാ​ട് രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​ക്കൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് യൂ​ണി​യ​ൻ തീ​രു​മാ​നം.