നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
Friday, January 17, 2020 12:25 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ 33-വാ​ർ​ഡു​ക​ളി​ലും തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച ഒ​ന്നാം വാ​ർ​ഡി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. മൊ​ത്തം 1200 ഓ​ളം വി​ള​ക്കു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ക. 36 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ഇ​തി​നാ​യി പ​ദ്ധ​തിയി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ർ​ട്ടി​സാ​ൻ​സ് ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. 15 ദി​വ​സ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്.
നേ​ര​ത്തെ അ​ലൂ​മി​നി​യ എ​ന്ന ക​ന്പ​നി​ക്ക് തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ടെ​ൻ​ഡ​ർ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​വ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ കേ​സി​ൽ ന​ഗ​ര​സ​ഭ​ക്ക് അ​നു​കൂ​ല​മാ​യ വി​ധി വ​ന്നി​രു​ന്നു. മു​ത​ലും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​നാ​ണ് കോ​ട​തി വി​ധി.