മ​ല​പ്പു​റ​ത്തു ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു
Friday, January 17, 2020 11:01 PM IST
മ​ല​പ്പു​റം: മേ​ൽ​മു​റി പൊ​ടി​യാ​ടി​ൽ ബ​സും ച​ര​ക്കു​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സ്വ​ദേ​ശി കെ. ​വെ​ള്ള​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.45 നാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ട് നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും മ​ല​പ്പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

വെ​ള്ള​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സ് മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബ​സ് ഡ്രൈ​വ​റ​ട​ക്കം 15 പേ​രെ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. ലോ​റി ക്ലീ​ന​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.