ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, January 20, 2020 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ചാം വാ​ർ​ഡി​ലെ നാ​ലു​റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ നി​ർ​വ​ഹി​ച്ചു. വി​ല്ലേ​ജ് പി​എ​ച്ച്സി റോ​ഡ്, ചെ​ങ്ങ​ണം​പ​റ്റ ഇ​ട​ക്ക​ൽ​പ​ടി റോ​ഡ്, ചേ​മ​ത്ത്പ​ടി റോ​ഡ്, ച​ക്കി​ട്ട​പ​റ​ന്പ് പു​ലാ​ക്കൊ​ടി റോ​ഡ് എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വാ​ർ​ഡ് മെ​ന്പ​ർ സി.​വി.​ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ടി.​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​ച​ന്ദ്ര​ൻ, ജി.​ബി​നോ​ജ്, സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ.​ബി​ജു സ്വാ​ഗ​ത​വും എം.​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്കു​ന്ന് വാ​ർ​ഡി​ൽ നാ​ല് സെ​ന്‍റ് കോ​ള​നി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ഭ​വ​ന സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി.
ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം സി.​കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ്, ബ്ലോ​ക്ക് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി.​കു​ഞ്ഞാ​ൻ, യു.​മൂ​സ, പ​റ​ന്പി​ൽ ബാ​വ, പ​റാ​ട്ടി കു​ഞ്ഞാ​ൻ, കെ.​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.