മ​ഴ​വി​ൽ സം​ഘം ബാ​ല​സ​ഞ്ച​യം ന​ട​ത്തി
Monday, January 20, 2020 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല; യു​വ​ത്വം നി​ല​പാ​ട് പ​റ​യു​ന്നു എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 25ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ക്കു​ന്ന എ​സ്.​വൈ.​എ​സ് ജി​ല്ലാ യു​വ​ജ​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യി മ​ഴ​വി​ൽ സം​ഘം ബാ​ല​സ​ഞ്ച​യം ന​ട​ത്തി. ജൂ​ബി​ലി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് ന​ഗ​രം ചു​റ്റി ആ​യി​ഷ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ആ​സ​ദ് പൂ​ക്കോ​ട്ടൂ​രും സം​ഘ​വും ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു.
റാ​ഷി​ദ് ഇ​സ്മാ​ഈ​ൽ ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം വാ​യി​ച്ചു. മു​ഹ​മ്മ​ദ് ഹ​നാ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​കെ.​എ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ർ​ത​ള ശി​ഹാ​ബ്, ശാ​ഫി വെ​ങ്ങാ​ട്, വി.​പി.​എം ഇ​സ്ഹാ​ഖ്, ഹ​സൈ​നാ​ർ സ​ഖാ​ഫി കു​ട്ട​ശേ​രി, ജ​അ​ഫ​ർ അ​ഹ്സ​നി, അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി, മു​ഹ​മ്മ​ദ​ലി ബു​ഖാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.