ആം​ബു​ല​ൻ​സ് ഫ​ണ്ടി​ലേ​ക്കു മോ​തി​രം കൈ​മാ​റി ന​വ​ദ​ന്പ​തി​ക​ൾ
Monday, January 20, 2020 12:24 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ഡി​വൈ​എ​ഫ്ഐ ആം​ബു​ല​ൻ​സ് ഫ​ണ്ടി​ലേ​ക്കു മോ​തി​രം കൈ​മാ​റി ന​വ​ദ​ന്പ​തി​ക​ൾ. പൂ​ക്കോ​ട്ടും​പാ​ടം പ​ന്നി​ക്കു​ളം ചാ​ത്ത​ങ്ങോ​ട്ടു​പു​റം ശി​വ​ദാ​സ​ന്‍റെ​യും ദേ​വ​യാ​നി​യു​ടെ​യും മ​ക​ൾ ദീ​പ​യും അ​ത്താ​ണി​ക്ക​ൽ കൂ​ട്ടീ​രി ജ​യ​പ്ര​കാ​ശി​ന്‍റെ​യും ഉ​ഷ​യു​ടെ​യും മ​ക​ൻ ജി​തി​നു​മാ​ണ് ത​ങ്ങ​ളു​ടെ വി​വാ​ഹ​ദി​വ​സം വ​ധു​വി​നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച മോ​തി​രം കൈ​മാ​റി മാ​തൃ​ക​യാ​യ​ത്. ഡി​വൈ​എ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ല ക​മ്മി​റ്റി നി​ല​ന്പൂ​രി​ന്‍റെ പ്ര​ഥ​മ എം​എ​ൽ​എ കു​ഞ്ഞാ​ലി​യു​ടെ 50ാം ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​ലേ​ക്കു ഫ​ണ്ട് സ്വ​രൂ​പി​ക്ക​ൽ ആ​രം​ഭി​ച്ച​ത്.
അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ ഹു​ണ്ടി​ക സ്ഥാ​പി​ച്ചാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ജ​നു​വ​രി 19ന് ​ഹു​ണ്ടി​ക​ക​ളു​ടെ ഓ​ഡി​റ്റി​ങ്ങ് പൂ​ത്തി​യാ​ക്കും. നി​ർ​ത്തി വ​ച്ച ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന്‍റെ പു​ന​രാ​രം​ഭ​ത്തി​നാ​ണ് ന​വ​ദ​ന്പ​തി​ക​ൾ തു​ട​ക്കം കു​റി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി മോ​തി​രം ഏ​റ്റു​വാ​ങ്ങി. സി​പി​എം കാ​ര​ക്കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സി. ​സ​ത്യ​ൻ, മേ​ഖ​ലാ ക​മ്മി​റ്റി അം​ഗം പി.​കെ ബീ​ന, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ൻ. വൈ​ഷ്ണ​വ്, പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​കേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.