റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ൽ പ്ര​തീ​കാ​ത്മ​ക ശൗ​ചാ​ല​യം നി​ർ​മി​ക്കു​മെ​ന്ന്
Monday, January 20, 2020 12:25 AM IST
മാ​ന​ന്ത​വാ​ടി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ശു​ചി​മു​റി നി​ർ​മി​ക്കു​മെ​ന്നു മാ​ന​ന്ത​വാ​ടി വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ജി. ജോ​സ​ഫ് ബെ​സി പാ​റ​യ്ക്ക​ൽ, ​പി.​ജെ. ജോ​ർ​ജ്, സൂ​പ്പി പ​ള്ളി​യാ​ൽ, ജി​ൻ​സ് ഫാ​ന്‍റ​സി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ മു​ൻ​സി​പ്പി​ൽ ഭ​ര​ണ​സ​മി​തി ഉ​ദാ​സീ​ന​ത കാ​ട്ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. മാ​ന​ന്ത​വാ​ടി​യി​ൽ ബ​സ‌്സ്റ്റാ​ൻ​ഡി​ലും ഗാ​ന്ധി പാ​ർ​ക്കി​ലു​മാ​ണ് നി​ല​വി​ൽ ശു​ചി​മു​റി​ക​ളു​ള്ള​ത്.
മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ നാ​ലു​വ​രി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യും കൈ​ത​ക്ക​ൽ റോ​ഡ് പ്ര​വൃ​ത്തി​യും എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ഉ​ന്ന​യി​ച്ചു.