മ​ത്സ്യ കൃ​ഷി വി​ള​വെ​ടു​പ്പ് നടത്തി
Monday, January 20, 2020 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് ചോ​ര​ണ്ടി കു​ന്ന​ക്കാ​ട്ടു​ക​ള​ത്തി​ൽ ന​ട​ന്ന മ​ത്സ്യ​കൊ​യ്ത്ത് ശ്ര​ദ്ധേ​യ​മാ​യി. പ്ര​കൃ​തി​യു​ടെ മ​നോ​ഹാ​രി​ത കൊ​ണ്ടു അ​നു​ഗ്ര​ഹീ​ത​മാ​ണ് ഇ​വി​ടം.
മൂ​ന്നു കു​ള​ങ്ങ​ളി​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി ചോ​രാ​ണ്ടി കു​ന്ന​ക്കാ​ട്ടു​ക​ള​ത്തി​ൽ ര​മേ​ശ​ൻ എ​ന്ന യു​വ​ക​ർ​ഷ​ക​നാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി​വ​രു​ന്ന​ത്. കൗ​തു​ക​ത്തി​നു ആ​രം​ഭി​ച്ച മ​ത്സ്യ​കൃ​ഷി പി​ന്നീ​ട് ലാ​ഭ​ക​ര​മാ​യ ജീ​വി​തോ​പാ​ധി​യാ​യി മാ​റി. മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ കു​ള​ത്തി​ൽ നി​ക്ഷേ​പി​ച്ചു മൂ​ന്നു മാ​സ​ത്തി​ന​കം മ​ത്സ്യ​കൊ​യ്ത്തും ആ​രം​ഭി​ക്കും. ക​ട്‌ല, രോ​ഹു, സി​ലോ​പ്പി ആ​സാം വാ​ള, സി​ൽ​വ​ർ ആ​വോ​ലി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് വി​ള​വെ​ടു​ക്കു​ന്ന​ത്.
പ്ര​കൃ​തി​ദ​ത്ത ഭ​ക്ഷ​ണ​മാ​ണ് മ​ത്സ്യ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​ത്. കു​ള​ത്തി​ൽ നി​ന്നു നേ​രി​ട്ടു പി​ടി​ച്ച് ന​ൽ​കു​ന്ന​തി​നാ​ൽ ഈ ​ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ങ്ങ​ൾ​ക്കു വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡ് ആ​ണ്. മ​ത്സ്യ​കൊ​യ്ത്തു കാ​ണാ​നുംമത്സ്യങ്ങളെ വാ​ങ്ങാ​നു​മാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്.