രാ​ജ്യ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ മു​സ്ലിങ്ങ​ൾ വ​ഹി​ച്ച പ​ങ്ക് വി​സ്മ​രി​ക്ക​രു​തെന്ന്
Monday, January 20, 2020 12:25 AM IST
കൊ​ണ്ടോ​ട്ടി: ഭാ​ര​ത​മെ​ന്ന മ​ഹ​ത്താ​യ പൈ​തൃ​ക​ത്തെ പ​ടു​ത്തു​യ​ർ​ത്താന്‌ ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​രാ​ണ് മു​സ്്ലിം വി​ഭാ​ഗ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി ജീ​വ​ൻ പ​ണ​യം വ​ച്ച് പൊ​രു​തി​യ ഒ​രു വി​ഭാ​ഗ​ത്തെ ല​ക്ഷ്യം വ​ച്ചു​ള്ള നി​യ​മം അ​പ​ക​ട​ക​ര​മാ​ണെ​ന്നും സ​മ​സ്ത സെ​ക്ര​ട്ട​റി പൊ​ൻ​മ​ള അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്്ലി​യാ​ർ . എ​സ്‌വൈ​എ​സ് ജി​ല്ലാ യു​വ​ജ​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യി ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് ഗാ​ർ​ഡ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്തു അ​ല​യ​ടി​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. പൗരത്വ നി​യ​മം പു​ന:​പ​രി​ശോ​ധി​ച്ച് രാ​ജ്യ​ത്ത് സ​മാ​ധാ​ന​വും സ്വസ്ഥ ​ജീ​വി​ത​വും സാ​ധ്യ​മാ​ക്കി വി​ക​സ​നോ​ൻ​മു​ഖ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത ആ​യി​രം പ്ര​തി​നി​ധി​ക​ള്‌ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. എ​സ്‌വൈഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​കെ മു​ഹ​മ്മ​ദ് കോ​യ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ജെഎം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ കു​ഞ്ഞീ​തു മു​സ്്ലി​യാ​ർ പ​താ​ക​യു​യ​ർ​ത്തി. മ​തം, രാ​ഷ്ട്രീ​യം, സം​സ്കാ​രം, ഗു​രു​സ​ന്നി​ധി​യി​ൽ, പൗ​ര​ത്വം ഒൗ​ദാ​ര്യ​മ​ല്ല, എ​സ്‌വൈഎ​സി​ന്‍റെ വ​ർ​ത്ത​മാ​നം എ​ന്നീ സെ​ഷ​നു​ക​ൾ​ക്കു എം. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് വെ​ളി​മു​ക്ക്, ശ​റ​ഫു​ദീ​ൻ അ​ഞ്ചാം​പീ​ടി​ക, റ​ഹ്്മ​ത്തു​ള്ള സ​ഖാ​ഫി എ​ള​മ​രം, പി.​സു​രേ​ന്ദ്ര​ൻ, പി.​കെ ശ​ക്കീ​ർ, അ​ബൂ​ബ​ക്ക​ർ പ​ടി​ക്ക​ൽ, ക​രു​വ​ള്ളി അ​ബ്ദു​റ​ഹീം, വി.​പി.​എം ഇ​സ്ഹാ​ഖ്, അ​ബ്ദു​റ​ഹ്്മാ​ൻ കാ​ര​ക്കു​ന്ന് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.