ഗ​ണി​തോ​ത്സ​വം സ​മാ​പി​ച്ചു
Tuesday, January 21, 2020 12:29 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കൊ​ന്ന​മ​ണ്ണ ഗ​വ.​യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഗ​ണി​തോ​ത്സ​വം -2020 കു​ട്ടി​ക​ളി​ൽ ആ​വേ​ശം പ​ക​ർ​ന്നു. നി​ല​ന്പൂ​ർ ബി​ആ​ർ​സി​ക്ക് കീ​ഴി​ൽ ഗ​ണി​ത ശാ​സ്ത്ര പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൊ​ന്ന​മ​ണ്ണ സ്കൂ​ളി​ൽ ത്രി​ദി​ന ഗ​ണി​തോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ചാ​ലി​യാ​ർ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​നാ​ണ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
വാ​ർ​ഡ് അം​ഗം ജോ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ മി​നി അ​നി​ൽ​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കു​ഞ്ഞി​ക്കോ​യ, ബി​ആ​ർ​സി പ്ര​തി​നി​ധി ജ​യ​ൻ, ഗ​ണി​ത ക്ല​ബ് ക​ണ്‍​വീ​ന​ർ ദീ​പ്തി മാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ബി.​സു​ഭാ​ഷ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് സാ​നി ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.