ഹാ​ൻ​ഡ്ബോ​ൾ മ​ത്സ​രം സ​മാ​പി​ച്ചു
Tuesday, January 21, 2020 12:29 AM IST
കാ​ളി​കാ​വ്: അ​ട​ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ന​ട​ന്ന സ്റ്റേ​റ്റ് ഇ​ന്‍റ​ർ സ​കൂ​ൾ എ.​പി.​ബാ​പ്പു​ഹാ​ജി മെ​മ്മോ​റി​യ​ൽ റോ​ളിം​ഗ് ട്രോ​ഫി ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ യു​എ​ച്ച്എ​സ്എ​സ് അ​ന്ന​​നാ​ട് സ്കൂ​ൾ ടീം ​ജേ​താ​ക്ക​ളാ​യി. ആ​തി​ഥേ​യ​രാ​യ അ​ട​ക്കാ​കു​ണ്ട് ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റ​ണ്ണ​ർ അ​പ്പ് ആ​യി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ളി​കാ​വ് സി​ഐ ജ്യോ​തീ​ന്ദ്ര​നാ​ഥ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സൈ​ദാ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജി കെ.​അ​ല​ക്സ്, കെ.​അ​ന​സ്, വി.​റ​ഹ്മ​ത്തു​ല്ല, സി.​ആ​ബി​ദ് ,അ​നീ​സ് കു​രാ​ട്, കെ.​പി.​ഹൈ​ദ​ര​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.