ചാ​ലി​യാ​റി​ൽ ക​ണ്‍​വീ​ന​ർ വ​ർ​ക്കു​ക​ളു​ടെ മ​റ​വി​ൽ ഇ-​ടെ​ൻ​ഡ​ർ അ​ട്ടി​മ​റി​ക്കു​ന്നു
Tuesday, January 21, 2020 12:31 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്‍​വീ​ന​ർ പ്ര​വ​ർ​ത്തി​ക​ളു​ടെ മ​റ​വി​ൽ ഇ-​ടെ​ൻ​ഡ​റു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു. ഇ​ത് സ​ർ​ക്കാ​രി​ന് വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. അ​ങ്ക​ണ​വാ​ടി​ക​ൾ, ബ​ദ​ൽ സ്കൂ​ൾ, എ​ൽ​പി, യു​പി സ്കൂ​ളു​ക​ൾ എ​ന്നി​വ​യു​ടെ മേ​ൽ​നോ​ട്ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​നാ​യ​തി​നാ​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​മ്മി​റ്റി​ക​ൾ​ക്ക് പ്ര​വൃ​ത്തി​ക​ൾ ക​ണ്‍​വീ​ന​ർ പ്ര​വൃ​ത്തി​യാ​യി ന​ട​ത്താ​ൻ നി​യ​മ​പ​ര​മാ​യി ക​ഴി​യും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ഇ​തി​ന് അ​ധി​കാ​ര​വു​മു​ണ്ട.് ഈ ​ക​മ്മി​റ്റി​ക​ൾ​ക്ക് പ്ര​വൃ​ത്തി സ്വ​ന്ത​മാ​യി ചെ​യ്യാ​നോ അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ക​രാ​റു​കാ​ർ​ക്ക് പ്ര​വൃ​ത്തി​യു​ടെ ചു​മ​ത​ല ന​ൽ​കാ​നോ അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​റ​യു​ന്നു. ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ൾ അം​ഗീ​കൃ​ത ക​രാ​റു​കാ​ർ​ക്ക് ന​ൽ​കി​യ​ത്.
ഇ​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് അ​വ​ർ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ക​രാ​റു​കാ​രാ​ണോ ക​ണ്‍​വീ​ന​ർ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് എ​ഇ മ​റു​പ​ടി പ​റ​ഞ്ഞു​മി​ല്ല. പെ​രു​വ​ന്പാ​ടം അ​ങ്ക​ണ​വാ​ടി 12.5 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന കാ​ര്യം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തിയോ​ഗ​ത്തി​ൽ വ​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ക​ണ്‍​വീ​ന​ർ പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ൽ ആ ​പ്ര​വൃ​ത്തി​യു​ടെ ക​ണ്‍​വീ​ന​ർ, ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും മ​റ്റും അ​റി​യി​ക്കു​ക​യും പ്ര​വൃ​ത്തി കൈ​മാ​റും മു​ൻ​പ് ഭ​ര​ണ​സ​മി​തി​യു​ടെ അം​ഗീകാ​രം നേ​ടു​ക​യും ചെ​യ്യ​ണം.
ഇ​തും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി പ​റ​യു​ന്പോ​ൾ, ഭ​ര​ണ​സ​മി​തി​യി​ൽ വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​വും പ​റ​യു​ന്നു. മൈ​ലാ​ടി ഗ​വ.​യു​പി സ്കൂ​ൾ, എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ക​ണ്‍​വീ​ന​ർ പ്ര​വൃ​ത്തി​ക​ളും സു​താ​ര്യ​മി​ല്ലാ​തെ​യാ​ണ് ക​രാ​റു​കാ​ർ​ക്ക് കൈ​മാ​റി​യ​തെ​ന്നും പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​ണ്‍​വീ​ന​ർ പ്ര​വൃ​ത്തി​ക​ൾ ഇ​ഷ്ട​ക്കാ​രാ​യ ക​രാ​റു​കാ​ർ​ക്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു എ​ന്ന പ​രാ​തി​യു​മാ​യി ഒ​രു വി​ഭാ​ഗം ക​രാ​റു​കാ​രും രം​ഗ​ത്ത് വ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ന​ൽ​കി​യ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള ക​ണ്‍​വീ​ന​ർ പ്ര​വൃ​ത്തി​ക​ളും ക​രാ​റു​കാ​ർ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്.