ക​ർ​ഷ​ക​ക്ഷേ​മ ​പെ​ൻ​ഷ​ൻ വർധിപ്പിക്കണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, January 21, 2020 12:31 AM IST
മ​ഞ്ചേ​രി: ക​ർ​ഷ​ക​ക്ഷേ​മ​പെ​ൻ​ഷ​ൻ 5000 രൂ​പ​യാ​ക്കു​ക, മു​ന്നോ​ക്ക ജോ​ലി സം​വ​ര​ണ​ത്തി​ന്‍റെ ഭൂ​പ​രി​ധി മാ​ന​ദ​ണ്ഡം കേ​ന്ദ്ര​മാ​ന​ദ​ണ്ഡ​മാ​യ അ​ഞ്ചു ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ന്നു 2.5 ഏ​ക്ക​റാ​ക്കി കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ​ഫാ​ർ​മ​സി​ക​ൾ വ​ഴി നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് ന​ട​ത്തി​യി​രു​ന്ന മ​രു​ന്നു​വി​ത​ര​ണം ഉ​ട​ൻ പു​ന​സ്ഥാ​പി​ക്കു​ക, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ൻ, പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ നി​യ​മ​നി​ർ​മാ​ണം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഞ്ചേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കൂ​ത്ര​പ്പ​ള്ളി, ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, അ​ഷ്റ​ഫ് സാ​ന്പ്രി​ക്ക​ൽ, കെ.​എ​സ്.​ചാ​ക്കോ, ട്ര​ഷ​റ​ർ കെ.​എം.​ഇ​ഗ്നേ​ഷ്യ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് ചി​റ​ത്ത​ല​യാ​ട്ട്, ഷാ​ജി തി​രൂ​ർ, ജോ​സ​ഫ് കാ​ളി​കാ​വ്, സു​ബൈ​ർ ചെ​ഞ്ചേ​രി, ലി​ജോ മു​ട്ട​ത്ത്, സി​ദ്ധാ​ന​ന്ദ​ൻ വ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.