എ​ട​ത്ത​ന​യി​ൽ സ്ഥ​ലം അ​ള​ക്കാ​നെ​ത്തി​യ വ​ന​പാ​ല​ക​രെ ആ​ദി​വാ​സി​ക​ൾ ത​ട​ഞ്ഞു
Tuesday, January 21, 2020 12:31 AM IST
മാ​ന​ന്ത​വാ​ടി: സ്ഥ​ലം അ​ള​ക്കാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദി​വാ​സി​ക​ൾ ത​ട​ഞ്ഞു. എ​ട​ത്ത​ന​യി​ലെ കു​റി​ച്യ​രു​ടെ കൈ​വ​ശ​ത്തി​ലു​ള്ള സ്ഥ​ലം അ​ള​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന സ്ഥ​ലം വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ദി​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്. എ​ട​ത്ത​ന ഉ​ക്കി​ടി​ക്കു​ന്നി​ലെ സ്ഥ​ല​ത്ത് ത​ല​മു​റ​ക​ളാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്.
1886 മു​ത​ൽ വാ​ളാ​ട് വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​സ്ഥ​ലം ത​ങ്ങ​ളു​ടെ കൈ​വ​ശ​ത്തി​ലാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ഈ ​സ്ഥ​ല​ത്തി​ന് രേ​ഖ​യു​ണ്ടെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പ് കാ​ര​ണം നി​കു​തി സ്വീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ക​യാ​ണെ​ന്ന് ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഈ ​സ്ഥ​ലം വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മം ചെ​റു​ക്കു​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ വ​ന​ഭൂ​മി എ​ട​ത്ത​ന​യി​ലെ ഉ​ക്കി​ടി​ക്കു​ന്നി​ലു​ണ്ടെ​ന്നും അ​ത് തി​ട്ട​പ്പെ​ടു​ത്തി അ​വ​ർ​ക്ക് ത​ന്നെ ന​ൽ​കാ​നാ​ണ് സ്ഥ​ലം അ​ള​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പ് വ​നം, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി എ​ട​ത്ത​ന​യി​ൽ ച​ർ​ച്ച ചെ​യ്ത് ധാ​ര​ണ​യാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം അ​ള​ക്കാ​നെ​ത്തി​യ​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി തി​രി​ച്ചാ​ൽ പി​ന്നീ​ട് താ​മ​സ​ക്കാ​ർ​ക്ക് രേ​ഖ​ക​ൾ ല​ഭി​ക്കാന്‌ ഇ​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. റ​വ​ന്യു​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ സ്ഥ​ലം അ​ള​ക്കാ​നെ​ത്തി​യ​ത്.

ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി

മ​ഞ്ചേ​രി: പ്ര​തി​മാ​സ സം​വാ​ദ വേ​ദി​യാ​യ വി​ഷ​ൻ മ​ഞ്ചേ​രി പു​തി​യ ബ​സ്‌സ്റ്റാ​ഡിൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ആ​ർ​ട്ടി​സ്റ്റ് സ​ഗീ​ർ ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​മു​ഹ​മ്മ​ദ്, ബാ​ബു സു​രേ​ന്ദ്ര​ൻ, ഇ.​എം.​നാ​രാ​യ​ണ​ൻ, ബാ​ബു മാ​ണി​ക്കോ​ത്ത്, ര​വീ​ന്ദ്ര​ൻ, വേ​ണു​ഗോ​പാ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മം​ഗ​ല​ശശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.