രാ​ജ്യ​ം ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു: കെ.​മു​ര​ളീ​ധ​ര​ൻ എം​പി
Tuesday, January 21, 2020 12:31 AM IST
മ​ല​പ്പു​റം: ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് രാ​ജ്യ​മെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. കെ​പി​സി​സി ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ 99-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ൾ പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ര​സ്പ​ര​ധാ​ര​ണ​യി​ല്ലാ​തെ സം​സാ​രി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​മാ​ർ രാ​ജ്യ​ത്തി​ന് ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​ണ്. മ​തേ​ത​ര​ത്വമാ​ണ് രാ​ജ്യ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്നും മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം വ​രെ പോ​രാ​ടാ​നും കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ വ​ലി​യ പ്ര​ശ്ന​മാ​യി മാ​റു​കയാണ്. ‌
എ​ന്നാ​ൽ ഇ​തി​നെ​തിരേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞു. ഗ​വ​ർ​ണ​റോ​ട് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ത​ന്നെ സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത കേ​ര​ള മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ് വ​രു​ത്തി വച്ച​ത്.
കോ​ണ്‍​ഗ്ര​സി​ന് അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട​താ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി മാ​റു​ന്ന​തെ​ന്ന് എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ എ ​പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ​ഹാ​യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ സു​മേ​ഷ് അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​രി​ത്ര​കാ​ര​ൻ എ​സ്.​രാ​ജേ​ന്ദു 1921 ന്‍റെ ച​രി​ത്ര പ​ശ്ചാ​ത്ത​ലം എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ.​ക​രീം, കെ.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, മു​ൻ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, ഒ​ബി​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് ആ​ന​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.