പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, January 23, 2020 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, ബേ​ക്ക​റി, ഹോ​ട്ട​ൽ എ​ന്നീ പ​തി​ന​ഞ്ചോ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പി​ഴ​യി​ന​ത്തി​ൽ മൂ​ന്ന് ക​ട​ക​ളി​ൽ നി​ന്നാ​യി 37000 രൂ​പ ഈ​ടാ​ക്കി. നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​റ്റു ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.
താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ.​മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 16 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ലെ ടി.​പ്ര​കാ​ശ​ൻ, അ​ൻ​വ​ർ, ദീ​പ എ​ന്നീ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഇ​ൻ​സ്പെ​ക്ട​റാ​യ സു​ജ എ​സ്.​മ​ണി ഉ​ൾ​പ്പെ​ടു​ന്ന എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രും ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​റാ​യ കെ.​ജി.​ര​മി​ത, പ്രി​യ, റ​വ​ന്യൂ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി

ക​രു​വാ​ര​ക്കു​ണ്ട്: പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​ട​ത്തി.​ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ സി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.