പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്നത് ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് തി​രി​ച്ച​ടി
Thursday, January 23, 2020 12:18 AM IST
നി​ല​ന്പൂ​ർ: വേ​ന​ൽ ശ​ക്ത​മാ​വും മു​ൻ​പേ ചൂ​ട് കൂ​ടി​യ​തി​നാ​ൽ പു​ഴ​ക​ളി​ലെ ജ​ല​വി​താ​നം താ​ഴു​ന്നു. കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​ത് ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ വ​നം വ​കു​പ്പ്. ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ഡ്യ​ൻ​പാ​റ​യി​ലും കോ​ഴി​പ്പാ​റ​യി​ലും ജ​ല​വി​താ​നം കാ​ര്യ​മാ​യി കു​റ​യു​ക​യാ​ണ്. കു​റു​വ​ൻ പു​ഴ​യു​ടെ വാ​ളാം​തോ​ട്ടി​ലെ ക​ട​വി​ലാ​ണ് കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം.
തോ​ട്ട​പ്പ​ള്ളി മു​ത​ൽ വാ​ളാം​തോ​ട് വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 10 ചെ​റി​യ ക​ട​വു​ക​ളു​ണ്ട്.
വേ​ന​ൽ​കാ​ല​ത്ത് ഇ​വി​ടെ കു​ളി​ക്കാ​നും വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും എ​ത്തു​ന്ന​ത് ആ​യി​ര​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജ​ല​വി​താ​നം കൂടുതല്‌ താ​ഴു​ക​യാ​ണ്. പാസിന് മു​തി​ർ​ന്ന​വ​ർ​ക്ക് 40 രു​പ​യും കു​ട്ടി​ക​ൾ​ക്ക് 20 രു​പ​യു​മാ​ണ്.
നി​ല​വി​ൽ നി​ല​ന്പൂ​രി​ൽ നി​ന്ന് അ​ക​ന്പാ​ടം വ​ഴി ക​ക്കാ​ടം​പൊ​യി​ലി​ലേ​ക്കു​ള്ള റോ​ഡ് വെ​ണ്ടേ​ക്കും പൊ​യി​ൽ മു​ത​ൽ ക​ക്കാ​ടം​പൊ​യി​ൽ വ​രെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും കു​ന്പാ​റ​യി​ൽ നി​ന്ന് ക​ക്കാ​ടം​പൊ​യി​ലി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​തും കോ​ഴി​പ്പാ​റ ജ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മാ​യ​താ​യി സ്ഥ​ല​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.